പച്ചമലയില്‍ പവിഴമലയില്‍
പട്ടുടുത്ത താഴ്വരയില്
കണ്ടുമുട്ടി പണ്ടൊരിക്കല്‍
രണ്ട് കൃഷ്ണമൃഗങ്ങള്‍
വര്‍ഷമയൂരം പീലിവിടര്‍ത്തും
വൃക്ഷലതാഗൃഹങ്ങളില്‍
മെയ്യും മെയ്യുമുരുമ്മിനടന്നു
മേഞ്ഞുമേഞ്ഞു നടന്നു കാട്ടില്‍
മേഞ്ഞു മേഞ്ഞു നടന്നു
അവരുടെ ആശകള്‍ കതിരണിഞ്ഞീടുവാന്‍
അനുവദിച്ചില്ലാ ദൈവം
മനസ്സില്‍ വേര്പാടിന് വേദനയോടേ
മാന്‍പേട തപസ്സിരുന്നു അവനെ
മാന്‍പേട തപസ്സിരുന്നു