ദേവലോകരഥവുമായ്
തെന്നലേ തെന്നലേ തെന്നലേ..
തേടിവന്നതാരെ നീ
തെന്നലേ തെന്നലേ തെന്നലേ....
നാലുമണിപ്പൂ വിരിഞ്ഞാല്‍...
നീലവനം പൊന്നണിഞ്ഞാല്‍...
മാനോടും മലയരികില്‍
ഞാനലയും താഴ്വരയില്
നാണവുമായ് ഓടിവരും പ്രേമവതിയ്ക്കോ
പൂമണവും കുളിരും നീ കൊണ്ടുവന്നു..
ഓഹോ....ഒ ഓ ഓ.. ഓഹോ.. ഒ ഓ ഓ..
അന്തിവെയില്‍ പൂ കൊഴിഞ്ഞാല്‍..
അല്ലികളില്‍ മഞ്ഞുവീണാല്‍...
ഞാന്‍ പാടും പുഴയരികില്‍
ഞാനിരിക്കും പുല്പ്പടവില്
പൂമടിയില്‍ വീണുറങ്ങും പ്രാണസഖിയ്ക്കോ
പൂമധുവും പനിനീരും കൊണ്ടുവന്നു...
ഓഹോ....ഒ ഓ ഓ.. ഓഹോ.. ഒ ഓ ഓ..