Title (Indic)സുമംഗലി നീ ഓര്‍മ്മിക്കുമോ WorkVivahitha Year1970 LanguageMalayalam Credits Role Artist Music G Devarajan Performer KJ Yesudas Writer Vayalar Ramavarma LyricsMalayalamസുമംഗലീ നീയോര്‍മ്മിക്കുമോ സ്വപ്നത്തിലെങ്കിലും ഈ ഗാനം? ഒരു ഗദ്ഗദമായ് മനസ്സിലലിയും ഒരു പ്രേമകഥയിലെ ദുഃഖഗാനം സുമംഗലീ നീയോര്‍മ്മിക്കുമോ സ്വപ്നത്തിലെങ്കിലും ഈ ഗാനം? പിരിഞ്ഞുപോകും നിനക്കിനിയിക്കഥ മറക്കുവാനേ കഴിയൂ നിറഞ്ഞമാറിലെ ആദ്യനഖക്ഷതം മറയ്ക്കുവാനേ കഴിയൂ കൂന്തലാല്‍ മറയ്ക്കുവാനേ കഴിയൂ സുമംഗലീ നീയോര്‍മ്മിക്കുമോ സ്വപ്നത്തിലെങ്കിലും ഈ ഗാനം? കൊഴിഞ്ഞ പീലികള്‍ പെറുക്കിയെടുക്കും കൂടുകെട്ടും ഹൃദയം വിരിഞ്ഞപൂവിനും വീണപൂവിനും വിരുന്നൊരുക്കും ഹൃദയം എപ്പോഴും വിരുന്നൊരുക്കും ഹൃദയം (സുമംഗലീ ) Englishsumaṁgalī nīyormmikkumo svapnattilĕṅgiluṁ ī gānaṁ? ŏru gadgadamāy manassilaliyuṁ ŏru premagathayilĕ duḥkhagānaṁ sumaṁgalī nīyormmikkumo svapnattilĕṅgiluṁ ī gānaṁ? piriññuboguṁ ninakkiniyikkatha maṟakkuvāne kaḻiyū niṟaññamāṟilĕ ādyanakhakṣadaṁ maṟaykkuvāne kaḻiyū kūndalāl maṟaykkuvāne kaḻiyū sumaṁgalī nīyormmikkumo svapnattilĕṅgiluṁ ī gānaṁ? kŏḻiñña pīligaḽ pĕṟukkiyĕḍukkuṁ kūḍugĕṭṭuṁ hṛdayaṁ viriññabūvinuṁ vīṇabūvinuṁ virunnŏrukkuṁ hṛdayaṁ ĕppoḻuṁ virunnŏrukkuṁ hṛdayaṁ (sumaṁgalī )