ലല്ലല്ലാ ലല്ലല്ലാ ലല്ലലല്ലല്ലല്ലാ
വസന്തത്തിന് മകളല്ലോ മുല്ലവള്ളീ
അവള്‍ക്കല്ലോ പൂഞ്ചൊടിയില്‍ തേന്‍ തുള്ളീ
വളയിട്ടകൈകളാല്‍ പൂമരച്ചില്ലകള്‍
വാരിപ്പുണരുന്ന മുല്ലവള്ളി
പണ്ടുശകുന്തള മാലിനിതീരത്ത്
പൊന്നേലസ്സുകളണിയിച്ചതിവളെയല്ലോ
പര്‍ണ്ണകുടീരത്തില്‍ യുവനൃപന്‍ വന്നപ്പോള്‍
പുല്കി വളര്‍ത്തിയതിവളെയല്ലോ
അവള്‍ക്കല്ലോ പൂനിലാവ് പുടവനല്കീ
അവള്‍ക്കല്ലോ മഞ്ഞുകാലം കുളിരുനല്‍കീ
ആഹഹാ... ആഹാഹാ.....
വസന്തത്തിന് മകളല്ലോ....
പണ്ടുശ്രീപാര്വ്വതി ഹിമഗിരിശൃംഗത്തില്‍
പൊന്‍ തളിര് ചാര്‍ത്തിയതിവളെയല്ലോ
പുള്ളിമാന്‍ തോലിട്ട് പ്രിയതമന് നിന്നപ്പോള്‍
നുള്ളിക്കൊതിപ്പിച്ചതിവളെയല്ലോ
അവള്‍ക്കല്ലോ വെള്ളിവെയില്‍ കുടനിവര്‍ത്തീ
അവള്‍ക്കല്ലോ വര്‍ഷകാലം അമൃതു നല്കീ
ആഹഹാ... ആഹാഹാ.....
വസന്തത്തിന് മകളല്ലോ....