പച്ചമലയില്‍ പവിഴമലയില്‍
പട്ടുടുത്ത താഴ്വരയില്
കണ്ടുമുട്ടി പണ്ടൊരിക്കല്‍
രണ്ടുകൃഷ്ണമൃഗങ്ങള്
വര്‍ഷമയൂരം പീലിവിടര്‍ത്തും
വൃക്ഷലതാഗൃഹങ്ങളില്‍
മെയ്യും മെയ്യുമുരുമ്മിനടന്നു
മേഞ്ഞുമേഞ്ഞു നടന്നു കാട്ടില്‍
മേഞ്ഞുമേഞ്ഞു നടന്നു
ഇണയുടെ കണ്ണില്‍ കൊമ്പുകളാല്‍ പ്രിയന്
ഇളനീര്ക്കുഴമ്പെഴുതിച്ചു
നീലക്കറുകമ്പൂചൂടിച്ചു വേളിയും നിശ്ചയിച്ചു
പച്ചമലയില്‍ ......
വൃശ്ചികരാവില്‍ പുഴയുടെ കരയില്‍
വെള്ളമണല്പ്പുറങ്ങളില്
സ്വപ്നം കണ്ടുമയങ്ങിയുണര്ന്നു
സ്വര്‍ഗ്ഗവാതില്‍ തുറന്നു സ്നേഹം
പുഷ്പവൃഷ്ടി ചൊരിഞ്ഞൂ
പച്ചമലയില്‍ .......