മായാജാലക വാതില്‍ തുറക്കും
മധുരസ്മരണകളേ
മന്ദസ്മിതമാം മണിവിളക്കുഴിയും
മന്ത്രവാദിനികള്‍ നിങ്ങള്‍
മഞ്ജുഭാഷിണികള്‍
(മായാ)
പുഷ്യരാഗ നഖമുനയാല്‍ നിങ്ങള്‍
പുഷ്പങ്ങള്‍ നുള്ളി ജപിച്ചെറിയുമ്പോള്‍
പൊയ്പോയ വസന്തവും വസന്തം നല്കിയ
സ്വപ്നസഖിയുമെന്നില്‍ ഉണര്ന്നുവല്ലോ
ഉണര്ന്നുവല്ലോ
(മായാ)
തപ്ത ബാഷ്പജലകണങ്ങള്‍ നിങ്ങള്‍
രത്നങ്ങളാക്കിയെനിക്കേകുമ്പോള്‍
മണ്ണോടൂ മണ്ണടിഞ്ഞ പ്രണയ പ്രതീക്ഷകള്‍
സ്വര്‍ണ്ണമുളകള്‍ വീണ്ടും അണിഞ്ഞുവല്ലോ
അണിഞ്ഞുവല്ലോ
(മായാ)
Added by Thahseen Mohammed on July 8, 2009,