ഒരു പാട്ടായ് നിന്റെ നെഞ്ചില്‍
തേൻ മഴ പോലെ പൊഴിയുന്ന രസധാര ഞാന്‍ (ഒരു പാട്ടായ്.....)
പകല്‍ മായും നിറക്കൂട്ടില്‍
മിഴിയെറിയുന്നൊരേകാന്ത പ്രിയതാരമേ
ഒരു പാട്ടായ് നിന്റെ നെഞ്ചില്‍
തേൻ മഴ പോലെ പൊഴിയുന്ന രസധാര ഞാന്‍
വെയിൽത്തുമ്പികള്‍ മൂളും മൃദുമന്ത്രണം പോല്‍
അതിലോലമെന്‍ മനവീണയില്‍ (വെയിൽത്തുമ്പികള്‍....)
കളിയായ് നീ മൊഴിഞ്ഞ വാക്കുകള്‍
കരളകം തൊട്ടൊരാ നോക്കുകള്‍
സ്വരമണിഞ്ഞണയുന്നൊരോര്മ്മകള്.......
ഒരു പാട്ടായ് നിന്റെ നെഞ്ചില്‍
തേൻ മഴ പോലെ പൊഴിയുന്ന രസധാര ഞാന്‍
നിറവേനലില്‍ തൂവും മഴനൂലുപോലെ
ഒരു കുമ്പിള് കുളിര് തന്ന മേഘമേ...(നിറവേനലില്‍.....)
മലർ വീണ നിനവിന്റെ ചില്ലകള്‍
മുകുളങ്ങള്‍ തേടുന്ന മാത്രകള്‍
നിറമണിഞ്ഞുണരുന്ന വേളകള്‍.....
(ഒരു പാട്ടായ്.....)