Title (Indic)കല്ലുരുക്കിപ്പൂവു കമ്മലണിഞ്ഞ WorkChembada Year2008 LanguageMalayalam Credits Role Artist Music Musafir Performer Ranjini Jose Performer MG Sreekumar Writer Prakash Marar LyricsMalayalamകല്ലുരുക്കിപ്പൂക്കമ്മലണിഞ്ഞൊരു കാന്താരി നെഞ്ചിലെ കൊമ്പിലെ പൂക്കളിറുത്തൊരു പൂക്കാരി ഈ കല്ലുരുക്കിപ്പൂക്കമ്മലു തന്നൊരു പൂമാരാ നെഞ്ചിലെ കൊമ്പിലെ പൂക്കളിറുത്തൊരു പൂക്കാരാ ഉള്ളിലെ ചെപ്പിലെ ആരും കാണാ മഞ്ചാടി പുഞ്ചിരിയാലെ പകർന്നു തരാമോ നീ വായാടി ഉള്ളിലെ ചെപ്പിലെ ആരും കാണാ മഞ്ചാടി പുഞ്ചിരിയാലെ പകർന്നു തരാം ഞാൻ വായാടി കല്ലുരുക്കിപ്പൂ..... (കല്ലുരുക്കിപ്പൂ..) ചെമ്പകം പൂത്തതല്ലെന്റെ മനസ്സിലെ പെണ്ണാണ് സന്ധ്യ തുടുത്തതല്ലെന്റെ കിനാക്കിളി കുങ്കുമക്കവിളാണു് പനിമതിയല്ലിതു പെണ്ണിന്റെ ചുണ്ടിലെ പാലടചിരിയാണു് താമരയിതളല്ലിതെന്റെ കരളിന്റെ മൊഞ്ചുള്ള മിഴിയാണു് കൊന്നപ്പൂക്കൊമ്പത്തെ കാണാമറയത്തെ പാടും കുയിലെന്റെ സ്വന്തമാണ് കല്ലുരുക്കിപ്പൂ..... (കല്ലുരുക്കിപ്പൂ..) ഗന്ധർവ്വഗീതമല്ലെന്റെ പ്രിയന്റെ പാട്ടാണ് കാട്ടാറിൻ കൊഞ്ചലല്ലെന്റെയൊരാളുടെ നൂപുരനാദമാണ് ആമ്പൽമണമല്ലിതെന്നെ തഴുകിയ പൂമിഴിത്തുമ്പാണ് കാർമുകിൽ ചുരുളല്ലിതെന്നെ മയക്കിയ കേശക്കറുപ്പാണ് മഞ്ജുനിലാവത്തെ മാരിവിൽ തേടുന്ന മാനത്തെ മയിലെന്റെ സ്വന്തമാണ് കല്ലുരുക്കിപ്പൂ..... (കല്ലുരുക്കിപ്പൂ..) Englishkallurukkippūkkammalaṇiññŏru kāndāri nĕñjilĕ kŏmbilĕ pūkkaḽiṟuttŏru pūkkāri ī kallurukkippūkkammalu tannŏru pūmārā nĕñjilĕ kŏmbilĕ pūkkaḽiṟuttŏru pūkkārā uḽḽilĕ sĕppilĕ āruṁ kāṇā mañjāḍi puñjiriyālĕ pagarnnu tarāmo nī vāyāḍi uḽḽilĕ sĕppilĕ āruṁ kāṇā mañjāḍi puñjiriyālĕ pagarnnu tarāṁ ñān vāyāḍi kallurukkippū..... (kallurukkippū..) sĕmbagaṁ pūttadallĕnṟĕ manassilĕ pĕṇṇāṇ sandhya tuḍuttadallĕnṟĕ kinākkiḽi kuṅgumakkaviḽāṇu് panimadiyallidu pĕṇṇinṟĕ suṇḍilĕ pālaḍasiriyāṇu് tāmarayidaḽallidĕnṟĕ karaḽinṟĕ mŏñjuḽḽa miḻiyāṇu് kŏnnappūkkŏmbattĕ kāṇāmaṟayattĕ pāḍuṁ kuyilĕnṟĕ svandamāṇ kallurukkippū..... (kallurukkippū..) gandharvvagīdamallĕnṟĕ priyanṟĕ pāṭṭāṇ kāṭṭāṟin kŏñjalallĕnṟĕyŏrāḽuḍĕ nūburanādamāṇ āmbalmaṇamallidĕnnĕ taḻugiya pūmiḻittumbāṇ kārmugil suruḽallidĕnnĕ mayakkiya keśakkaṟuppāṇ mañjunilāvattĕ mārivil teḍunna mānattĕ mayilĕnṟĕ svandamāṇ kallurukkippū..... (kallurukkippū..)