മുഹബ്ബത്തിന് കടലിലെ മുത്തേ....
അഹാ...
നുകരാത്ത മുന്തിരിസത്തേ..
ഒഹോ......
പ്രണയത്തിന് കനവില്‍ നിന്നൊരു
താമരനൂലു തരാമോ...
മധുരിക്കും തേന്കുടമല്ലേ..
ഒഹോ....
നിനവിന്റെ പൂമഴയല്ലേ
മുഹബ്ബത്തിന് കടവില്‍ നിന്നൊരു
താമരനൂലു തരാം ഞാന്‍....
(മുഹബ്ബത്തിന്.....)
കളിയൂഞ്ഞാല് കെട്ടീ നിന്നുടെ
പതിനേഴാം പൂന്തോപ്പില്‍
തളിര്മുല്ലകള് പൂത്തു നിറഞ്ഞു
സുന്ദരമാം ജന്നത്തില്‍ (കളിയൂഞ്ഞാല്..)
കൊതിയോടെയിരിക്കുമ്പോള്
മനതാരില്‍ കുളിര്‍മഴയായ് (കൊതിയോടെ....)
നീ വരും നാളീ മനസ്സിലെ ഹൂറി
മണിമുത്തുവാനീ മയക്കുന്ന ബീവി...
(മുഹബ്ബത്തിന്.....)
പൂക്കാലം തീർത്തൂ നിന്നുടെ
മയിലാടും താഴ്വരയില്
പൂങ്കൊടികള്‍ നർത്തനമാടി
സുരഭിലമാം നിന് മലര്വനിയില് (പൂക്കാലം...)
പ്രിയമോടെയിരിക്കുമ്പോള്
അകതാരില്‍ പൂമഴയായ് (പ്രിയമോടെ...)
അഴകൊത്ത വാക്കും ഇഷ്ക്കിന്റെ നോക്കും
പിടയ്ക്കണ നെഞ്ചും മയിലൊത്ത മൊഞ്ചും..
(മുഹബ്ബത്തിന്.....)