Title (Indic)മേലേ ഏതോ ഒരു മിന്നാമിന്നി WorkChembada Year2008 LanguageMalayalam Credits Role Artist Music Musafir Performer Pradeep Palluruthy Writer Prakash Marar LyricsMalayalamമേലേ..ഏതോ മിന്നാമിന്നിക്കുറുമ്പിന്റെ പൊട്ടുതൊട്ടതാരെ താഴേ..പൂപ്പീലിക്കാവില് മേളം പൂത്തു മേഘത്തേരില്‍ പോരൂ തീരത്തെ പാട്ടുകാരിക്കാറ്റേ.....ഓഹോ.... ചുണ്ടത്തൊരീറക്കുഴൽ തരുമോ...(തീരത്തെ...) നീലനിലാച്ചിരിയാല് പന്തലിട്ടു വാനം വന്നല്ലോ വാസന്തത്തിന്‍ വർണ്ണത്തൂവല്‍ നീട്ടി തന്നല്ലോ താരുണ്ണ്യത്തിന് സ്വര്‍ണ്ണം പെയ്യും പൂരം ഓ....ഓ...ഓഹോ..... സ്വപ്നങ്ങള്‍ തിരയുന്ന മനസ്സില്‍..മെല്ലെ... സ്വര്‍ഗ്ഗങ്ങള്‍ ചിറകടിച്ചുയര്‍ന്നു പാടാത്ത പാട്ടും കേള്ക്കാ കഥയും..താനേ മാടപ്പിറാവായുള്ളില് കുറുകി മൌനത്തിന് മാനത്തേതോ മാരിവില്ലിന് ജാലം കാലത്തിന് കാണാക്കയ്യില് കാണിക്കപ്പൊന് താലം മോഹത്തിന് ചില്ലക്കൊമ്പില്‍ മാലേയപ്പൂക്കാലം ലാവണ്യം തേടുന്നേതോ ഹിന്ദോളത്തിൻ ലാസം ഓഹോ.......ഓ....ഓ... രാത്തിങ്കൾ തിരിയിട്ട നഭസ്സില്‍...ഒന്നായ് രാപ്പാടിക്കൂട്ടം പോലെ പറക്കാം.. ശോകത്തിന് മുള്ളുവേലിപ്പടര്പ്പില്...നല്ല സ്നേഹത്തിന് ശംഖുപുഷ്പ്പമാവാം മോദത്തില്‍ നെറ്റിയിലേതോ മാകന്തം പൂ ചൂടി രാഗത്തിന് കൂട്ടില്‍ നിന്നും നാദത്തുമ്പി പാറി ആനന്ദത്തേരില്‍ മുങ്ങിച്ചിന്നിത്തെന്നും നിമിഷം പോരാമോ ഒന്നായൊന്നീ നാദപ്പൂരം പൂകാം (മേലേ..ഏതോ മിന്നാമിന്നിക്കുറുമ്പിന്റെ....) Englishmele..edo minnāminnikkuṟumbinṟĕ pŏṭṭudŏṭṭadārĕ tāḻe..pūppīlikkāvil meḽaṁ pūttu meghatteril porū tīrattĕ pāṭṭugārikkāṭre.....oho.... suṇḍattŏrīṟakkuḻal tarumo...(tīrattĕ...) nīlanilācciriyāl pandaliṭṭu vānaṁ vannallo vāsandattin varṇṇattūval nīṭṭi tannallo tāruṇṇyattin svarṇṇaṁ pĕyyuṁ pūraṁ o....o...oho..... svapnaṅṅaḽ tirayunna manassil..mĕllĕ... svarggaṅṅaḽ siṟagaḍiccuyarnnu pāḍātta pāṭṭuṁ keḽkkā kathayuṁ..tāne māḍappiṟāvāyuḽḽil kuṟugi maൌnattin mānattedo mārivillin jālaṁ kālattin kāṇākkayyil kāṇikkappŏn dālaṁ mohattin sillakkŏmbil māleyappūkkālaṁ lāvaṇyaṁ teḍunnedo hindoḽattin lāsaṁ oho.......o....o... rāttiṅgaḽ tiriyiṭṭa nabhassil...ŏnnāy rāppāḍikkūṭṭaṁ polĕ paṟakkāṁ.. śogattin muḽḽuvelippaḍarppil...nalla snehattin śaṁkhubuṣppamāvāṁ modattil nĕṭriyiledo māgandaṁ pū sūḍi rāgattin kūṭṭil ninnuṁ nādattumbi pāṟi ānandatteril muṅṅiccinnittĕnnuṁ nimiṣaṁ porāmo ŏnnāyŏnnī nādappūraṁ pūgāṁ (mele..edo minnāminnikkuṟumbinṟĕ....)