Title (Indic)ഭാരതത്തിന് പൊന്‍വിളക്കാം WorkBalan Year1938 LanguageMalayalam Credits Role Artist Music KK Aroor Music Ibrahim Performer KK Aroor Writer Muthukulam Raghavan Pillai LyricsMalayalamഭാരതത്തിന് പൊന്‍വിളക്കാം കേരളമേദിനീ ദേവി ചാരുതരഗുണാരാമ രാജിതയല്ലോ ശ്രീവിലാസമനോജ്ഞമാം ഈവിശിഷ്ടമഹീതലം ഭൂവിലാര്‍ക്കും കണ്‍കുളിര്‍ക്കും ഭാസുരഭാഗ്യം പച്ചനീരാളപ്പുതപ്പില്‍ സ്വച്ഛത കലര്ന്നുപല മെച്ചമേറും മാലകളാം തരുനിരയും വെണ്മയേറും നദികളും പൊന്‍ കസവാം ചാലുകളും ഉണ്മയേറും വിശാലമാം കാനനങ്ങളും മോഹന വസന്തോത്സവം ഘോഷിക്കും പൂവാടികളും ലോലനിസ്വനപേലവമാം പൂങ്കിളികളും കല്പക പാദപമേകും പൊന്കുടമാം തേങ്ങകളും അത്ഭുതപ്പൊന്മണികളാം നെന്മണികളും മറ്റു ധാന്യസമൃദ്ധിയും മുറ്റിടുന്ന പ്രകീര്‍ത്തിയും ഒത്തിണങ്ങി വിളയാടും ഭാസുരദേശം സുകുമാര കലകളാം സംഗീതസാഹിത്യങ്ങളില്‍ സകല വൈഭവമേറും മഹാത്മാക്കളും അയിത്തസംഹാരം ചെയ്തു ക്ഷേത്രപ്രവേശനമേകി പവിത്രയായ്ത്തീര്ന്ന വഞ്ചീ ഭൂപനായിടും ശാശ്വതസൂര്യനാകുന്ന പൊന്നുതിരുമേനിതന്റെ ഭാസുര പരികീര്‍ത്തി ചേര്‍ന്നും ജയിപ്പൂ നീണാള്‍ Englishbhāradattin pŏnviḽakkāṁ keraḽamedinī devi sārudaraguṇārāma rājidayallo śrīvilāsamanojñamāṁ īviśiṣṭamahīdalaṁ bhūvilārkkuṁ kaṇkuḽirkkuṁ bhāsurabhāgyaṁ paccanīrāḽappudappil svacchada kalarnnubala mĕccameṟuṁ mālagaḽāṁ tarunirayuṁ vĕṇmayeṟuṁ nadigaḽuṁ pŏn kasavāṁ sālugaḽuṁ uṇmayeṟuṁ viśālamāṁ kānanaṅṅaḽuṁ mohana vasandotsavaṁ ghoṣikkuṁ pūvāḍigaḽuṁ lolanisvanabelavamāṁ pūṅgiḽigaḽuṁ kalbaga pādabameguṁ pŏnkuḍamāṁ teṅṅagaḽuṁ atbhudappŏnmaṇigaḽāṁ nĕnmaṇigaḽuṁ maṭru dhānyasamṛddhiyuṁ muṭriḍunna pragīrttiyuṁ ŏttiṇaṅṅi viḽayāḍuṁ bhāsuradeśaṁ sugumāra kalagaḽāṁ saṁgīdasāhityaṅṅaḽil sagala vaibhavameṟuṁ mahātmākkaḽuṁ ayittasaṁhāraṁ sĕydu kṣetrapraveśanamegi pavitrayāyttīrnna vañjī bhūbanāyiḍuṁ śāśvadasūryanāgunna pŏnnudirumenidanṟĕ bhāsura parigīrtti sernnuṁ jayippū nīṇāḽ