പ്രേമമേ പ്രേമമേ നിന്റെ പേരില്‍
പേ പിടിച്ചോടുന്നു ജീവിതങ്ങള്‍
നീയോ വെറുമൊരു കാനല്‍ജലം
കാമിനിക്കണ്ണിന് മിരട്ടുമായം
എത്രപരിശുദ്ധ ജീവിതങ്ങള്‍
ക്കത്തലേകീ നീ കൊടും പിശാചേ
എത്ര മികച്ച യുവപ്രഭാവം
ദഗ്ദ്ധമായീല നിന് ദൃഷ്ടിയിങ്കല്‍
ലോകം മയക്കുന്ന ജാലവിദ്യേ
നാശമെന്നല്ലെ നിനക്കു നാമം
ഞാനൊരു യാചകന് നിന്റെ മുന്പില്
ദീനനായ് നില്‍ക്കേണ്ട കാര്യമെന്തേ
പോകട്ടേ ഞാനെന്റെ പാടു നോക്കി
ഏകൂ തിരിച്ചെന്റെ ജീവിതം നീ