Title (Indic)വെള്ളിക്കിണ്ണം കൊണ്ട് നടക്കും WorkRowdy Year1966 LanguageMalayalam Credits Role Artist Music G Devarajan Performer P Susheela Writer Vayalar Ramavarma LyricsMalayalamവെള്ളിക്കിണ്ണം കൊണ്ടുനടക്കും വെളുത്തവാവേ വിണ്ണിലെ വൃന്ദാവനിക വളര്‍ത്തിയ കന്യക നീ കന്യക നീ (വെള്ളിക്കിണ്ണം) യമുനാനദിയുടെ കരയിലുറങ്ങും യദുകുലരാഗിണി നീ യമുനാനദിയുടെ കരയിലുറങ്ങും യദുകുലരാഗിണി നീ പുല്ലാങ്കുഴല്‍ വിളി കേട്ടുണരുന്നൊരു പുഷ്പകുമാരിക നീ - കല്പക പുഷ്പകുമാരിക നീ (വെള്ളിക്കിണ്ണം) നീരാടും കടവില്‍ നിന്നെ തേടിവരില്ലേ കണ്ണന് നിന്നുടെയാടകള് വാരിയെടുത്തൊരു നീലക്കാര്‍മുകില്‍ വര്ണ്ണന് തിരുമധുരവുമായ് നീലോല്‍പ്പലമിഴി തിരയുവതാരേ നീ അല്ലിത്താമര വെള്ളത്താമര നുള്ളിവിരിച്ചു നീ - എന്തിനു നുള്ളിവിരിച്ചു നീ (വെള്ളിക്കിണ്ണം) Englishvĕḽḽikkiṇṇaṁ kŏṇḍunaḍakkuṁ vĕḽuttavāve viṇṇilĕ vṛndāvaniga vaḽarttiya kanyaga nī kanyaga nī (vĕḽḽikkiṇṇaṁ) yamunānadiyuḍĕ karayiluṟaṅṅuṁ yadugularāgiṇi nī yamunānadiyuḍĕ karayiluṟaṅṅuṁ yadugularāgiṇi nī pullāṅguḻal viḽi keṭṭuṇarunnŏru puṣpagumāriga nī - kalbaga puṣpagumāriga nī (vĕḽḽikkiṇṇaṁ) nīrāḍuṁ kaḍavil ninnĕ teḍivarille kaṇṇan ninnuḍĕyāḍagaḽ vāriyĕḍuttŏru nīlakkārmugil varṇṇan tirumadhuravumāy nīlolppalamiḻi tirayuvadāre nī allittāmara vĕḽḽattāmara nuḽḽiviriccu nī - ĕndinu nuḽḽiviriccu nī (vĕḽḽikkiṇṇaṁ)