ഇന്നലെയമ്പല മുറ്റത്തിരുന്നു ഞാൻ
കണ്ണുനീർ തൂകുകയായിരുന്നു
കഥകളി കണ്ടില്ല കച്ചേരി കേട്ടില്ല
കരിമരുന്നൊന്നും ഞാൻ കണ്ടില്ല
(ഇന്നലെ)
അരയന്നം വന്നിട്ടും ദമയന്തി വന്നിട്ടും
കരളിൽ ഒരു ഈർച്ചവാളായിരുന്നു
അരമതിൽ ചാരികൊണ്ടറിയാത്ത ഭാവത്തിൽ
അകലെ വന്നദ്ദേഹം നോക്കി നിന്നു
(ഇന്നലെ)
വരുമെന്നോർത്തു ഞാൻ വന്നിങ്ങടുത്തിരു-
ന്നൊരു വാക്കു ചൊല്ലുമെന്നൊർത്തു ഞാൻ
എണ്ണയില്ലാത്ത കരിന്തിരിക്കൈയ്യുമായ്
എൻ മുന്നിൽ നിന്നു വിളക്കു മാടം
(ഇന്നലെ)