പക്ഷിശാസ്ത്രക്കാരാ കുറവാ
പടിക്കലിത്തിരി നിന്നേപോ
താളിയോല കിളിയുമായ് നീ
തണലിലല്പമിരുന്നേ പോ (പക്ഷി)
ഒന്‍പതു തിരിയിട്ടു പൂമുഖവാതിലില്‍
ഓട്ടുവിളക്കുകൊളുത്താം ഞാന്‍ (ഒന്‍പതു)
വെറ്റിലപാക്കും വെള്ളിപ്പണവും
വിളക്കത്തുവെയ്ക്കാം ഞാന്‍
വിളക്കത്തുവെയ്ക്കാം ഞാന്‍ (പക്ഷി)
തത്തമ്മയെക്കൊണ്ട് കൊത്തിച്ചുതരുമോ
തക്കുറിയോല പൊന്നോല? (തത്തമ്മ)
തങ്കക്കുടത്തിന്റെ ജാതകമെഴുതിയ
തക്കുറിയോല പൊന്നോല
തക്കുറിയോല പൊന്നോല
അമ്മിണിക്കുട്ടനു വൃശ്ചികമാസത്തില്‍
അശ്വതിനാളു പിറന്നാള്‍ (അമ്മിണി)
ആയുസ്സുനോക്കണം അര്‍ഥം പറയണം
അടുത്തുവന്നിരിക്കാം ഞാന്‍
അടുത്തുവന്നിരിക്കാം ഞാന്‍ (പക്ഷി)