നീലാഞ്ജനക്കിളി നീലാഞ്ജനക്കിളി
നിനക്കുമിന്ന് നൊയമ്പാണോ
തിങ്കളാഴ്ച്ച നൊയമ്പാണോ?
നാലുവെളുപ്പുനുണര്ന്നില്ലേ നീ
നാഗം കുളങ്ങരെ പോണില്ലേ?
കുളിച്ചു കോടിയുടുത്തും കൊണ്ടേ
കുഞ്ഞേച്ചിയതിലേ വരുമല്ലോ
നീലാഞ്ജനക്കിളി.....
കൂവളമാല കൊരുക്കേണം നിങ്ങള്
ദേവന്നു കൊണ്ടുക്കൊടുക്കേണം
നൊയമ്പുകാലം കൂടും മുന്പേ ഒരു
കുഞ്ഞേട്ടനിതുവഴി വരുമല്ലോ
നീലാഞ്ജനക്കിളി......