അമ്പലവെളിയിലൊരാല്‍ത്തറയില്‍
കൈക്കുമ്പിളില്‍ നാലഞ്ചു പൂക്കളുമായ്..
അമ്പലവെളിയിലൊരാല്‍ത്തറയില്‍
കൈക്കുമ്പിളില്‍ നാലഞ്ചു പൂക്കളുമായ്
കണ്ണുനീര്ചരടിന്മേല് മാലകോര്‍ത്തിരിക്കുന്ന
സന്യാസിനിയാണു ഞാന്‍ - പ്രേമ
സന്യാസിനിയാണു ഞാന്‍
ഉത്സവവേളയില്‍ സ്വപ്നരഥത്തിലെന്റെ
വത്സലദേവന്‍ പുറത്തെഴുന്നള്ളുമ്പോള്‍
ഉത്സവവേളയില്‍ സ്വപ്നരഥത്തിലെന്റെ
വത്സലദേവന്‍ പുറത്തെഴുന്നള്ളുമ്പോള്‍
കഴലില്‍ നമസ്ക്കരിച്ചു നിര്‍വൃതി കൊള്ളുന്നു
നിഴലില്‍ മറയുന്നു ഞാന്‍ - ദൂരേ
നിഴലില്‍ മറയുന്നു ഞാന്‍ (അമ്പല)
എന്തിനെന്നറീവീലാ എന്റെയീ പൂജാമാല്യം
എന്നും ഞാന്‍ കോര്‍ക്കുന്നു വിദൂരതയില്‍
ആരാധനയ്ക്കുമല്ല അലങ്കരിക്കാനുമല്ലാ
അധ:കൃതയല്ലോ ഞാന്‍ - വെറും
അധ:കൃതയല്ലോ ഞാന്‍ (അമ്പല)