Title (Indic)ഇന്നലെ നീയൊരു സുന്ദര രാഗമായെൻ WorkStree Year1970 LanguageMalayalam Credits Role Artist Music V Dakshinamoorthy Performer KJ Yesudas Writer P Bhaskaran LyricsMalayalamഇന്നലെ നീയൊരു സുന്ദരരാഗമായെന്‍ പൊന്നോടക്കുഴലില്‍ വന്നൊളിച്ചിരുന്നു മാമക കരാംഗുലീ ചുംബനലഹരിയില്‍ പ്രേമസംഗീതമായ് നീ പുറത്തുവന്നു (ഇന്നലെ..) മാനത്തെ മട്ടുപ്പാവില്‍ താരകാനാരിമാരാ- ഗാനനിർഝരി കേട്ടു തരിച്ചുനിന്നു (മാനത്തെ..) നീലമാമരങ്ങളില്‍ ചാരിനിന്നിളം തെന്നല്‍ താളമടിക്കാന്‍ പോലും മറന്നുപോയി (ഇന്നലെ..) ഇന്നലെയൊരു നവവാസരസ്വപ്നമായ് നീ എന്‍ മനോമുകുരത്തില്‍ വിരുന്നുവന്നു ചൈത്രസുഗന്ധത്തിന്റെ താലവൃന്ദത്തിന്കീഴില് മധ്യാഹ്നമനോഹരി മയങ്ങീടുമ്പോള്‍ മുന്തിരിക്കുലകളാല്‍ നൂപുരമണിഞ്ഞെത്തും സുന്ദരവസന്തശ്രീ എന്നപോലെ മുഗ്ദ്ധാനുരാഗത്തിന്റെ പാനഭാജനം നീട്ടി നൃത്തവിലാസിനി നീ അരികില്‍ വന്നു (ഇന്നലെ..) Englishinnalĕ nīyŏru sundararāgamāyĕn pŏnnoḍakkuḻalil vannŏḽiccirunnu māmaga karāṁgulī suṁbanalahariyil premasaṁgīdamāy nī puṟattuvannu (innalĕ..) mānattĕ maṭṭuppāvil tāragānārimārā- gānanirjhari keṭṭu tariccuninnu (mānattĕ..) nīlamāmaraṅṅaḽil sārininniḽaṁ tĕnnal tāḽamaḍikkān poluṁ maṟannuboyi (innalĕ..) innalĕyŏru navavāsarasvapnamāy nī ĕn manomugurattil virunnuvannu saitrasugandhattinṟĕ tālavṛndattinkīḻil madhyāhnamanohari mayaṅṅīḍumboḽ mundirikkulagaḽāl nūburamaṇiññĕttuṁ sundaravasandaśrī ĕnnabolĕ mugddhānurāgattinṟĕ pānabhājanaṁ nīṭṭi nṛttavilāsini nī arigil vannu (innalĕ..)