കവിതപാടിയ രാക്കുയിലിന്‍ കഴുത്തറുത്തു
ആ കനകപഞ്ജരം മാത്രമവര്‍ കവര്‍ന്നെടുത്തു
തൂവലും ചിറകുകളും വിറങ്ങലിച്ചിരിക്കും
ആ പൂവലാംഗം വാരിയവര്‍ പുണര്‍ന്നു വീണ്ടും
ചിറകില്‍നിന്നും താഴെ വീണ നവരത്നങ്ങള്‍
ചിതറിവീണ ബാഷ്പധാര മാത്രമായിരുന്നു
കവിതപാടിയ രാക്കുയിലിന്‍ കഴുത്തറുത്തു...
കണ്ണൂനീരില്‍ കൊളുത്തിവെച്ച നെയ്ത്തിരി കയ്യിലേന്തി
സുന്ദരിയാം ചൈത്രയാമിനി വാനിലെത്തുമ്പോള്‍
കൂടുവിട്ടാ പൈങ്കിളിതന്‍ ആത്മഗദ്ഗദം
ദൂരചക്രവാളമാകെ മാറ്റൊലികൊള്വൂ
കവിതപാടിയ രാക്കുയിലിന്‍ കഴുത്തറുത്തു...