ഉമ്മയ്ക്കും ബാപ്പയ്ക്കും ആയിരമായിരം
ഉമ്മയും കൊണ്ടിങ്ങു വരുമല്ലോ
ഉല്ലാസക്കൈത്തിരി കത്തിച്ചുവയ്ക്കുവാന്‍
ഉണ്ണിക്കിടാവൊന്നു വരുമല്ലോ
ഉപ്പയെപ്പോലുള്ള മൊഞ്ചാണ് അവ-
നെപ്പോഴും വിരിവുള്ള നെഞ്ചാണ്
ഇപ്പോഴേ കാണുന്നുകരളിന്റെ കണ്ണിലാ
കല്പ്പകക്കനിയൊത്ത രൂപം ഞാന്‍
ഉമ്മതനുദരത്തില് വളര്ന്നിട്ടൊരുനാള്
ഉണരാന്‍ കിടക്കുന്ന കനിയാണ്
കൊതിയോടിരിക്കുന്നബാപ്പാക്കു ഞാനിനി
കൊടുക്കാന്‍ കരുതുന്ന നിധിയാണ്
മോഹിച്ചിരുന്നതു കിട്ടിയെന്നുള്ളൊരു
മോദത്തിലെല്ലാരും കഴിഞ്ഞീടും
വാപ്പാടെ മോനെന്നു ലോകം പുകഴ്ത്തുമ്പോള്‍
വാപ്പാക്കു ഖല്‍ബ് തെളിഞ്ഞീടും