പൊന്‍ വളയില്ലെങ്കിലും പൊന്നാടയില്ലെങ്കിലും
പൊന്നിന് കുടമെന്നും പൊന്നിന് കുടം
എന്റെ പൊന്നിന് കുടമെന്നും പൊന്നിന് കുടം (പൊന്‍ വളയില്ലെങ്കിലും..)
തേന്‍ കനിയില്ലെങ്കിലും പൂമര തുമ്പിക്ക്
പൂങ്കുലയെന്നെന്നും പൂങ്കുല താന്‍ (തേന്‍..) (പൊന്‍ വളയില്ലെങ്കിലും..)
അള്ളാഹു വച്ചതാം അല്ലലൊന്നില്ലെങ്കില്‍
അള്ളാഹുവെത്തന്നെ മറക്കില്ലേ? (അള്ളാഹു..)
നമ്മള് അള്ളാഹുവെത്തന്നെ മറക്കില്ലേ ?
എല്ലാര്ക്കും എപ്പോഴും എല്ലാം തികഞ്ഞാല്‍
സ്വര്‍ലോകത്തിനെ വെറുക്കില്ലേ? (എല്ലാര്ക്കും..)
നമ്മള് സ്വര്‍ലോകത്തിനെ വെറുക്കില്ലേ ? (പൊന്‍ വളയില്ലെങ്കിലും..)