കല്യാണ രാത്രിയില്‍ കള്ളികള്‍ തോഴിമാര്
നുള്ളി - പലതും ചൊല്ലി - പിന്നെ
മെല്ലെ മെല്ലെ മണിയറയില്‍ തള്ളി ....
(കല്യാണ )
കാണാതിരിക്കുവാന്‍ ഞാന്‍ കൊതിച്ചു - പിന്നെ
കതകിന്റെ പിന്നില്‍ പോയ് ഞാനൊളിച്ചു (കാണാതിരിക്കുവാന്‍ )
കല്യാണ പിറ്റേന്ന് കാണാതിരുന്നപ്പോള്‍ നീറി
കല്യാണ പിറ്റേന്ന് കാണാതിരുന്നപ്പോള്‍
നീറി - ഖല്‍ബ് നീറി
ഞാനോ സ്നേഹം കൊണ്ടാളാകെ മാറി
ഞാനോ സ്നേഹം കൊണ്ടാളാകെ മാറി
(കല്യാണ )
അനുരാഗ പൂമരം തളിരണിഞ്ഞു - അതില്‍
ആശ തന് പൂക്കാലം പൂചൊരിഞ്ഞു (അനുരാഗ )
കനിയൊന്നു കാണുവാന്‍ കായൊന്ന് കാണുവാന്‍ മോഹം
കനിയൊന്നു കാണുവാന്‍ കായൊന്ന് കാണുവാന്‍
മോഹം - വല്ലാത്ത ദാഹം
ആരും കാണാത്ത കണ്മണിയേ വായോ
ആരും കാണാത്ത കണ്മണിയേ വായോ .....
(കല്യാണ)