ഹാ പുള്ളിമാനല്ല ♪, മയിലല്ല ♪, മധുരക്കരിമ്പല്ല
പുള്ളിമാനല്ല മയിലല്ല മധുരക്കരിമ്പല്ല
മാരിവില്ലൊത്ത പെണ്ണാണ് - ഇവള്
മാരിവില്ലൊത്ത പെണ്ണാണ്
പുള്ളിമാനല്ല.....................
പൊട്ടിച്ചിരിക്കുന്ന മുത്തുക്കുടമാണ്
പത്തരമാറ്റുള്ള പൊന്നാണ് - പെണ്ണ്
പത്തരമാറ്റുള്ള പൊന്നാണ്
പുള്ളിമാനല്ല
പുള്ളിമാനല്ല.....................
ഹാ.......................................
മണവാട്ടിപ്പെണ്ണിവള് ....
മറ്റെങ്ങും കാണാത്ത മാണിക്യക്കല്ലൊത്തമണിയാണ്
മണവാട്ടിപ്പെണ്ണിവള് മറ്റെങ്ങും കാണാത്ത
മാണിക്യക്കല്ലൊത്തമണിയാണ് - നല്ല (2)
മണവാട്ടി …...................
ഏഴാം ബഹറിലെ... …...
ഏഴാം ബഹറിലെ സുന്ദരിമാരൊത്തു
വാഴേണ്ട മന്ദാരമലരാണ് - എന്നും (2)
ആ........................................
ഏഴാം ബഹറിലെ................
വാഴേണ്ട മന്ദാരമലരാണ് എന്നും
വാഴേണ്ട മന്ദാരമലരാണ്
എന്നും വാഴേണ്ട മന്ദാരമലരാണ് (2)
കൈതപ്പൂക്കവിളാണ് കാറക്കഴുത്താണ്
മുന്തിരിച്ചുണ്ടാണ് സുന്ദരിയ്ക്ക് - നല്ല (2)
ഹാ...............................
കൈതപ്പൂ …...................
സുറുമയെഴുതിയ സുന്ദരമിഴിയാണ്
മൈലാഞ്ചിക്കൈയ്യാണ് പൈങ്കിളിയ്ക്ക് ഹാഹാ (2)
പുള്ളിമാനല്ല.....................
മൊഞ്ചത്തിപ്പെണ്ണിന്ന് ദൂരത്തു മാരന്റെ
മഞ്ചലിന് മൂളക്കം കേട്ടില്ലേ - ആഹാ (2)
മൊഞ്ചത്തി............
മഞ്ചലിന് മൂളക്കം കേട്ടില്ലേ
ആഹാ - മഞ്ചലിന് മൂളക്കം കേട്ടില്ലേ
ഓഹോ - മഞ്ചലിന് മൂളക്കം കേട്ടില്ലേ
നാണിച്ചുനാണിച്ചു മാറിക്കളയേണ്ട
കാണാന്‍ വരുമിന്നു മണവാളന് - നിന്നെ (2)
ഹാ................................
നാണിച്ചു.............................
പുള്ളിമാനല്ല.....................