Title (Indic)സ്വർഗ്ഗത്തിൽ വിളക്കു വെക്കും WorkKavitha Year1973 LanguageMalayalam Credits Role Artist Music K Raghavan Performer P Susheela Writer P Bhaskaran LyricsMalayalamസ്വർഗ്ഗത്തിൽ വിളക്കു വെയ്ക്കും സ്വർണ്ണമല്ലിപ്പൂക്കളേ സൗഖ്യമെന്ന സാമ്രാജ്യത്തിൻ കാവൽദീപങ്ങളേ സുപ്രഭാതം സുപ്രഭാതം നിങ്ങൾക്കു സുപ്രഭാതം (സ്വർഗ്ഗ...) വർണ്ണശബളമാം വാർമഴവില്ലും വസന്തചുംബിത വനവും എന്നുമെന്നും കാണാൻ മാത്രം കണ്ണുകളരുളീ ദൈവം നിങ്ങൾക്കു കണ്ണുകളരുളീ ദൈവം (സ്വർഗ്ഗ...0 കന്മഷമെന്തെന്നറിയാതുള്ളൊരു നൈർമ്മല്യങ്ങൾ നിങ്ങൾ കനവിൽ പോലും പൊടി പുരളാത്തൊരു കാട്ടുപൂവുകൾ നിങ്ങൾ കാട്ടു പൂവുകൾ നിങ്ങൾ (സ്വർഗ്ഗ...) Englishsvarggattil viḽakku vĕykkuṁ svarṇṇamallippūkkaḽe saukhyamĕnna sāmrājyattin kāvaldībaṅṅaḽe suprabhādaṁ suprabhādaṁ niṅṅaḽkku suprabhādaṁ (svargga...) varṇṇaśabaḽamāṁ vārmaḻavilluṁ vasandasuṁbida vanavuṁ ĕnnumĕnnuṁ kāṇān mātraṁ kaṇṇugaḽaruḽī daivaṁ niṅṅaḽkku kaṇṇugaḽaruḽī daivaṁ (svargga...0 kanmaṣamĕndĕnnaṟiyāduḽḽŏru nairmmalyaṅṅaḽ niṅṅaḽ kanavil poluṁ pŏḍi puraḽāttŏru kāṭṭubūvugaḽ niṅṅaḽ kāṭṭu pūvugaḽ niṅṅaḽ (svargga...)