Title (Indic)അബലകളെന്നും പ്രതിക്കൂട്ടിൽ WorkKavitha Year1973 LanguageMalayalam Credits Role Artist Music K Raghavan Performer P Susheela Writer P Bhaskaran LyricsMalayalamഅബലകളെന്നും പ്രതിക്കൂട്ടിൽ കുടിലമാം സാമൂഹ്യനീതി തൻ മുന്നിൽ (2) കുങ്കുമത്താൽ അപരാധമുദ്ര കുത്തി കുപ്പിവളയിട്ട കൈയ്യിൽ വിലങ്ങുപൂട്ടി അഴകെന്ന തൊണ്ടി ശിരസ്സിലെടുപ്പിച്ചു അവളെപ്പഴിക്കുന്നു ലോകമെന്നും (അബല..) വനിതയെത്തേടൽ പുരുഷധർമ്മം മനസിജൻ കൽപിക്കും മധുരകർമ്മം നിഷിദ്ധമാം കനിയവർ ഒരുമിച്ചു ഭുജിച്ചാലും നിയതിയവൾ മാത്രം കുറ്റക്കാരി (അബല..) ചളിയിൽ പിറന്ന താമരപ്പൂ ഉലകിനു പൂജാപുഷ്പമായി കുലവും വംശവും ചൊല്ലി സ്ത്രീയെ കുരിശിൽ കയറ്റുന്നു ലോകനീതി (അബല...) Englishabalagaḽĕnnuṁ pradikkūṭṭil kuḍilamāṁ sāmūhyanīdi tan munnil (2) kuṅgumattāl abarādhamudra kutti kuppivaḽayiṭṭa kaiyyil vilaṅṅubūṭṭi aḻagĕnna tŏṇḍi śirassilĕḍuppiccu avaḽĕppaḻikkunnu logamĕnnuṁ (abala..) vanidayĕtteḍal puruṣadharmmaṁ manasijan kalbikkuṁ madhuragarmmaṁ niṣiddhamāṁ kaniyavar ŏrumiccu bhujiccāluṁ niyadiyavaḽ mātraṁ kuṭrakkāri (abala..) saḽiyil piṟanna tāmarappū ulaginu pūjābuṣpamāyi kulavuṁ vaṁśavuṁ sŏlli strīyĕ kuriśil kayaṭrunnu loganīdi (abala...)