സുകുമാരനേ ഭവാന് എന്‍ മുന്നിലെഴുന്നള്ളി
വന്നിതോ ദേവനേ
കണ്ടു ഞാന്‍ നിന്നെ കണ്മുമ്പില്ത്തന്നെ
കണ്ടതില്ലിതിന്മുന്നേ - ഭൂവി
കണ്ടതില്ലിതിന്മുന്നേ
മാമകജീവിത നീലവാനില്‍
മരതകനവരത്നതാരിക പോലെ
ധാവള്ള്യം വീശിടുമേ എന്നെന്നും
ജീവിതവികസിതമേ
ധീര മനോഹര മല്നാഥനെ
അരുള്തേടിയേ ദിനം തോറും ധ്യാനം ചെയ്തനേ
പ്രേമസൗധത്തിലെന്റെ ജീവദീപമായു് - നീ
പ്രകാശിക്കും നേരത്തില്‍ മന്ദമാരുതന് വന്നു
കളിയായു് തലോടുവാന്‍ വെമ്പിനില്പതോ
കരളിലെന്റെ കൗതുകമായു് വിരിഞ്ഞ കുസുമമേ
കാത്തു ഞാനും നോക്കി നില്ക്കും മണമലര്ക്കാവില്
ദിവ്യമായു് വിലസിടുകാ മേലില്‍ എന്നുമേ