പാടാനുമറിവില്ല പറയാനുമറിവില്ലാ
ആടാനുമറിവില്ല അഭിനയിക്കാനുമറിവില്ല
ഗായകനല്ലാ കവിതയുമില്ലാ
പാടുവതെങ്ങിനെ ഞാന്‍ - അയ്യോ
പാടുവതെങ്ങിനെ ഞാന്‍
ആടാനറിയാത്തൊരുവളെയാടാന്
അരുളിച്ചെയു്വതുപോല് - എന്നെ -
പ്പാടാന് പറയാമോ
ശരിയല്ലാത്തൊരു ഗീരുകള്‍ കേട്ടു
ശിക്ഷിക്കുന്നതു നന്നാണോ
അവനോ ഇവനോ എന്നറിയാതെ
അക്രമം ചെയ്യുകയോ - ചുമ്മാ
തക്രമം ചെയ്യുകയോ
നീതിയും നിയമവും ഒന്നിച്ചു നിലനിര്‍ത്താന്‍
സാധിതമല്ലെന്നോതി സര്വ്വജ്ഞമഹാജനം
സത്യമാണതിന് പോരുള് നിങ്ങളിന്നീ നേരത്തു
നിര്‍വ്വഹിക്കുന്നൂ കഷ്ടം നിങ്ങളോ നൃപേന്ദ്രന്മാര്‍
ബലിക്കുഴിഞ്ഞതു പോലെ - എന്നെ
ബലാല്ക്കരിപ്പതു നല്ലതോ
പഠിച്ച പാഠം പോരും - പോരും
പാരിലനുഭവം തീയ്യതോ