പവിഴവും മുത്തും ചൊരിഞ്ഞു
മനസ്സിലെ ദ്വീപില്‍ സ്വപ്നബിന്ദു
പ്രണയത്തിന് ശ്രുതിമീട്ടി വരും സംഗീതമേ
നീയെന്നില്‍ പുതിയൊരു സ്വരം പകരൂ
കരിമുകില്‍ മാനത്തും ദീപമുയര്‍ന്നു
കരിനാഗങ്ങള്‍ പോലെയാടി തിരമുന്നിലാടും
മുഖപടം മാറ്റാതെ....
ആ......
മുഖപടം മാറ്റാതെ സുന്ദരസ്വപ്നങ്ങള്‍
ഹൃദയത്തില്‍ ചൊരിയുന്നു പൊന്നിന് മാലിക
കടമിഴിക്കോണിലും രാഗമുണര്‍ന്നൂ
ഋതുഭാവങ്ങള് താളമിട്ടു ഹൃദയവിപഞ്ചിയില്‍
കരളിലെതീരങ്ങള് ആരെയോ തേടുമ്പോള്‍
മറയല്ലെ ഇനിയും നീ കനവിന് ദീപമേ