ഈരാഗദീപം ഒരു ജീവനാളമായ്
തിരിനീട്ടിനില്‍ക്കും നിന്നാത്മവേദിയില്‍
ഒരു വ്യര്‍ഥമോഹം ഇതള്ച്ചെപ്പിലാക്കി
തപസ്സുചെയ്യുന്നെന് മാനസം
ആ.........
വിശുദ്ധമാം നിന്നുടെ ആത്മാങ്കണത്തിലെ
തുളസിയല്ലേ എന്‍ ജീവിതം
ഹൃദന്തത്തിലെന്നോ വഴിതെറ്റിവന്നൊരു
കിനാവല്ലയോ ഈ ശാരദാ......
വിധിനല്‍കും ഓര്‍മ്മകള്‍ മിഴിനീരില്‍ മൂടിഞാന്‍
നേരുന്നിതാ എന്‍ മംഗളം