ഹേ നിന് ഹൃദന്തമോ ഇന്നെന്‍ മിഴികളിലലഞ്ഞൂ..
വികാരമായ് മനസ്സിലിഴഞ്ഞ യുവത്വം
വിമൂകമായ് വിപഞ്ചിയുണര്ത്തി മൊഴിഞ്ഞൂ
ഇതല്ലേ ഉന്മാദ തരംഗം ..
സുഖങ്ങള്‍ തിരഞ്ഞ ഹൃദന്തമേ
നീ വന്നേ തേന്‍ നുകരൂ ...
ഹേ നിന് ഹൃദന്തമോ ഇന്നെന്‍ മിഴികളിലലഞ്ഞൂ ..
ഹേ നിന് ഹൃദന്തമോ ഇന്നെന്‍ മിഴികളിലലഞ്ഞൂ..
നിന്നുള്ളില്‍ നിരന്തരം പീലിനീര്‍ത്തും പ്രേമ സ്വപ്നമയൂരം
എന്‍ നെഞ്ചില്‍ മയങ്ങിയോ
പൂനിലാവിലൊന്നുചേര്ന്ന ഹിമം പോല്‍(നിന്നുള്ളില്‍ ...)
രാഗ വസന്തം നല്‍കും മരന്ദം
നുകര്‍ന്നു തളര്‍ന്നു മയങ്ങിവീഴാന്‍
ദേവാ നീ വരുമോ....
ഹേ നിന് ഹൃദന്തമോ ഇന്നെന്‍ മിഴികളിലലഞ്ഞൂ ..
ലാ ലാ ലലല്ലാ...ലാ ലാ ലാ ലാ..ആ..ആ..
ആനന്ദം വിളമ്പുവാന്‍ കാത്തുനിന്ന ദേവദാസി സദസ്സില്‍..
ചെങ്കോലും കിരീടവും
കാഴ്ച വെച്ച വീരരാജ പ്രഭുത്വം(ആനന്ദം...)
ഇന്നുമുണർന്നൂ ദാഹനികുഞ്ജം
തുളുമ്പും വികാരസരസ്സുമായെന്
ദേവാ നീ വരുമോ ...
(ഹേ നിന് ഹൃദന്തമോ.....)