(സ്ത്രീ) കളിയോടമതില് പോയിടാം
ഗാനങ്ങള്‍ പാടി ജയം നേടി -
യുല്ലാസമായി ദൂരെ ദൂരെ
(പു.1) (കളിയോട)
ദൂരെ ദൂരെ ഓ ദൂരെ ദൂരെ
(സ്ത്രീ) ഓ... ദൂരെ ദൂരെ ഓ ദൂരെ ദൂരെ
(പു.1) കൈവിലങ്ങുകള്‍ പൊട്ടിപ്പോയെടാ
കായലിന് കളിയോടത്തില്‍
(പു.2) കാണിക്കാമിനിക്കൈക്കരുത്തെടാ
തോണിയില്‍ തുഴഞ്ഞായത്തില്
(പു.3) ഇനിയെന്‍ ജീവിതലക്ഷ്യത്തി
ലെത്തേണം മോദാല്
(സ്ത്രീ) അതിനേകീടാമെന് ജീവന്
ഞാനുമെന്‍ നാഥാ
ഇനിയെല്ലാരും നാമൊന്നായു്
ചെല്ലേണം വേഗാല്‍
ജയം നേടിയുല്ലാസമായു്
ദൂരെ ദൂരെ - ദൂരേ - ദൂരേ ഓ
(പു.1) കാറുകൊള്ളുമ്പോള്‍ കായല്‍വെള്ളത്തില്‍
കാണും ഞാനെന്റെ പാറുവെ
(പു.2) കള്ളുതുള്ളിയെന്നുള്ളില് ചെല്ലുമ്പോള്‍
കാണും ഞാനുമെന്‍ റാണിയെ
(ഗ്രൂ) തടുക്കും വൈരിയെ മടക്കും
നമ്മളിന്നടുക്കുമക്കരെയോടത്തില്
മിടുക്കുണ്ടെങ്കിലോ തടുത്തുകൊള്ളടാ
മീശക്കൊമ്പനെ മാറിക്കോ
മിടുക്കുണ്ടെങ്കിലോ തടുത്തുകൊള്ളടാ
മീശക്കൊമ്പനെ മാറിക്കോ