(സ്ത്രീ) ഭൂവിങ്കലെന്നുമനുരാഗമതിന്ഗതിക്കു
ദൈവം തടസ്സമിയലാതനുവാദമേകാ
(പു) ആ ദൈവംചിത്തമിഹ നേരെമറിച്ചുനിന്നാല്
ആശിപ്പതൊക്കെ വിപരീതമാകുമന്നാള്
(സ്ത്രീ) കൂട്ടിലെ സിംഹമേ നിന്റെയുള്ളില്‍
കാട്ടില്‍ കടക്കുവാന്‍ ചിന്തയില്ലേ
(പു) തന് പ്രാണരക്ഷയ്ക്കൊളിച്ചു പോവാന്‍
നിന്‍പ്രിയന്‍ ഭീരുവെന്നോര്ത്തുവേ നീ
(സ്ത്രീ) നീറുന്നു മാനസമങ്ങിവള്ക്കായു്
ഘോരവിപത്തുകള്‍ നേടുമെന്നായു്
(പു) സാരമില്ലൊക്കെസ്സഹിക്കുവേന് നിന്
ചാരുമിഴികള് കലങ്ങീടായ്കില്
എന്നാലുമെന്നെ വെടിഞ്ഞു നീതാന്‍
ചെന്നാലുമിങ്ങുനിന്നോമലാളേ
(സ്ത്രീ) ഇല്ല ഞാനില്ല ഞാനിങ്ങുനിന്നു
ചെല്ലുകയില്ല വെടിഞ്ഞു നിന്നെ
പ്രാണനില്പ്രാണന് പിണഞ്ഞു ചേര്‍ന്നു
വാണിടാം നാമിവിടൊന്നു ചേര്‍ന്നു
(പു) ഈ വിധം നിന്‍പ്രേമം നേടിയിന്നെന്
ജീവിതലക്ഷ്യത്തിലെത്തുവേന് ഞാന്‍