ലോകമേ....കാലം മാറുകില്ലേ?
കാലം മാറുകില്ലെ കഷ്ടകാലം തീരുകില്ലേ?
ലോകമേ കാലം മാറുകില്ലേ?
കാലം മാറുകില്ലെ കഷ്ടകാലം തീരുകില്ലേ?
പമ്പയും കോതയും അഴകൊടുതഴുകി
പാടും കല്പകനാട്ടിലെ
പാളയുമേന്തി ഭിക്ഷയെടുപ്പാന്
പാടായ് എന്‍ തലയോട്ടിലേ
കാലം മാറുകില്ലേ?
പയര്വിളയിച്ചോന് വയര്വിളി തീര്‍പ്പാന്‍
അരിമണിയില്ലീ നാട്ടില്‍
പട്ടുട നെയ്തവര്‍ മെയ്യില്‍ ചുറ്റാന്‍
പഴംതുണിയില്ലീ നാട്ടില്‍
കാലം മാറുകില്ലെ?
മച്ചകമാളിക പണിചെയ്യും പേര്‍ക്കൊരു
കൊച്ചുകുടിലുമില്ലീ നാട്ടില്‍
മണ്ണില്‍ നിയമമിതു മാറ്റു പുതിയവിധി
മലരിടുമെന്നീ നാട്ടില്‍
കാലം മാറുകില്ലേ?