മാറ്റുവിന്‍ ചട്ടങ്ങളെ!
മാറ്റുവിന്‍ ചട്ടങ്ങളെ സ്വയമല്ലെങ്കില്‍
മാറ്റുമതുകളീ നിങ്ങളേ താന്‍
മാറ്റുവിന്‍ ചട്ടങ്ങളെ.
കാലം വൈകിപ്പോയി,കേവലമാചാര-
നൂലുകളെല്ലാം പഴകിപ്പോയി,
കെട്ടിനിറുത്താന്‍ കഴിയാതെ ദുര്‍ബ്ബല-
പ്പെട്ട ചരടില്‍ ജനത നില്ക്കാം.
മാറ്റുവിന്‍ ചട്ടങ്ങളെ സ്വയമല്ലെങ്കില്‍
മാറ്റുമതുകളീ നിങ്ങളേ താന്‍
മാറ്റുവിന്‍ ചട്ടങ്ങളെ!
മാറ്റൊലിക്കൊണ്ടീ മൊഴിതന്നെ സര്വ്വദ
കാറ്റിരമ്പുന്നിന്നു കേരളത്തില്‍.
നാലുപാടും നിന്നതു തന്നെ ചൊല്ലുന്നു
കാലവും നിങ്ങളിന്നൂന്നി നില്ക്കും
കലിന്നടിയിലുമസ്വസ്ഥതയുടെ
കോലാഹലങ്ങള്‍ മുഴങ്ങിടുന്നു
മാറ്റുവിന്‍ ചട്ടങ്ങളെ സ്വയമല്ലെങ്കില്‍
മാറ്റുമതുകളീ നിങ്ങളെ താന്‍
mattuvin chatangale!