നിന്നിലസൂയയാര്ന്നെന്തിനോ ഞാന്‍
ശ്യാമസുന്ദരിയാം രാത്രീ (ശ്യാമ...)
(നിന്നില്‍...)
ദുഃഖങ്ങളെ നിന്നനന്തദുഃഖങ്ങളെ
നക്ഷത്രരത്നങ്ങളാക്കി....
ചുറ്റും വിതറുന്ന രാത്രീ കൈ-
ക്കൊള്കെന്റെ കൊച്ചുദുഃഖങ്ങളും കൂടി
അത്ഭുത സ്പര്ശമണി തൊട്ടു തൊട്ടവ
കൊച്ചുനക്ഷത്രങ്ങളാക്കൂ...
(നിന്നില്‍...)
നിന്നിരുള്ക്കമ്പിളി മൂടിപ്പുതച്ചു ഞാന്‍
എല്ലാം മറന്നുറങ്ങുമ്പോള്‍
എന്‍ നെഞ്ചിലെ കൊച്ചു ശാരിക
പേടിച്ചു മന്ത്രം ജപിച്ചിരിക്കുമ്പോള്
ഒരു മുന്തിരിക്കുല, ഒരു പൊന്നൊലീവില
അലിവാര്‍ന്നു നീയവള്ക്കേകൂ
നിന്നിലലിഞ്ഞു മായുന്നിതാ ഞാന്‍
ശ്യാമസുന്ദരിയാം രാത്രീ, രാത്രീ