ആള്‍ത്തിരക്കിലും ഏകാകിനിയായ്
കാത്തുനില്‍ക്കുന്നതാരെ നീ ചൊല്ലൂ
നിന്നണുക്കളില് പോലും ശിശിരം
നിര്വൃതിസ്പന്ദനങ്ങള് പകര്‍ന്നു
ലോലമാം പത്രകഞ്ചുകമൂര്ന്നു പോവതും
നീയറിയാതെ നിന്നു....
എങ്കിലും വസന്താഗമമോര്ത്തു
നിന് മുഖമിന്നരുണിമയാര്ന്നു
എത്ര കാലമീ പൂവിടല്‍, നാളെ
ചൈത്രവും വിടവാങ്ങുകയില്ലേ