ആ.. ആ..
അത്തം രോഹിണി തിരുവോണം
പത്തുകൊല്ലം ചന്ദ്രദശ
പത്തുമേഴും പതിനേഴുകഴിഞ്ഞാല്
പന്തലിട്ട് കല്യാണം പന്തലിട്ട് കല്യാണം (അത്തം)
നാദാപുരത്തിലും പോയീ നഗരിത്തലയ്ക്കലും പോയീ
ഞങ്ങള്‍ നമ്പൂരിമനയ്ക്കലും പാണന്റെ പടിക്കലും
നാളുനോക്കും കുറുമാട്ടിമാര് നാളോലക്കുറുമാട്ടിമാര്
ആ.. ആ..
ഏഴരശനി തീരെ മാറ്റാന്‍ ഞങ്ങള്‍
ഏലസ്സും ചരടും കൊണ്ടത്തരാം (അത്തം)
ആറ്റുമ്മണമ്മേലും പോയീ
അയ്യപ്പന് കാവിലും പോയീ ഞങ്ങള്‍
തച്ചോളിവീട്ടിലും പുത്തൂരം വീട്ടിലും
പച്ചകുത്തും കുറുമാട്ടിമാര്
പഞ്ചാംഗക്കുറുമാട്ടിമാര്
മോഹിച്ച പുരുഷനെ കിട്ടാന്‍ ഞങ്ങള്‍
മോതിരോം തകിടും കൊണ്ടത്തരാം (അത്തം)