ആകാശം മുങ്ങിയ പാല്ക്കടലില് ഈ
ആലിലക്കണ്ണനെ ആരെറിഞ്ഞു
അമ്മിഞ്ഞ നല്കാന് അമ്മയില്ലേ
ആരിരോ പാടാനച്ഛനില്ലേ
ആരീരോ ആരീരോ ആരീരോ അരാരോ
കണ്വാശ്രമത്തിലെ കാനനത്തില്‍ പെറ്റ
കുഞ്ഞിനെ കളഞ്ഞൊരു ദേവദാസീ
ഏതിന്ദ്രസദസ്സിലെ നര്ത്തകിയാകിലും
വേദനയൊരിക്കലും വേര്‍പെടുമോ - ദുഖം വേര്‍പെടുമോ
ആരുടെ പ്രണയിനിയായാലും
നീയൊരമ്മയല്ലേ അമ്മ ദേവതയല്ലേ
ആരീരോ ആരീരോ (ആകാശം)
ഗംഗാനദിയിലെ ഓളങ്ങളില്‍
പണ്ടു കര്‍ണ്ണനെ ഒഴുക്കിയ കുന്തീദേവീ
ഏതന്തപ്പുരത്തിലെ രാജ്ഞിയാണെങ്കിലും
ചേതത്തിലെരിയുന്ന തീകെടുമോ - നിന്റെ
തീ കെടുമോ
ആരുടെ പ്രിയതമയായാലും നീയൊരമ്മയല്ലേ
അമ്മ ദേവതയല്ലേ
ആരീരോ ആരീരോ (ആകാശം)