അരയന്നക്കിളിച്ചുണ്ടന്‍ തോണി
അമ്മാനക്കളിത്തോണി
അലുക്കത്തു തോണി കിലുക്കത്തു തോണി
അരഞ്ഞാണപ്പടിവരെ മയില്‍ പീലി (അരയന്ന)
പന്ത്രണ്ടാന പടിഞ്ഞപോലെ
പൊന്നുംവിളക്കു തെളിഞ്ഞപോലെ
ആളലങ്കാരത്തോടാരോമല്ചേകോര്
വേളിക്കു പുറപ്പെട്ട ചിറകുതോണി
തുമ്പോലാര്ച്ചയ്ക്കു കുളിരു കോരാന്‍
തുമ്പപ്പൂ കുടഞ്ഞിട്ട പൂന്തോണി (അരയന്ന)
താമരച്ചിറയില് കുളിച്ചുവന്നു പെണ്ണ്
തൃപ്പംകോട്ടപ്പനെ തൊഴുതു വന്നു
തങ്കപ്പട്ടു റവുക്കയിട്ടു പെണ്ണ്
ശംഖുംഞൊറിവെച്ചു തറ്റുടുത്തു
അവില്പറ മലര്പറ നിറച്ചു വെച്ചു
അല്ലിപ്പൂക്കില മുകളില്‍ വെച്ചു
ആഭരണപ്പെട്ടി തുറന്നുവെച്ചു
അമ്മായി പെണ്ണിനെ അലങ്കരിച്ചു
ഒന്നാം കടവത്തു വന്നിറങ്ങി
പുത്തൂരംവീട്ടിലെ പൂന്തോണി (അരയന്ന)
ചന്ദ്രപ്പളുങ്കിന് പ്രതിമപോലെ
ചാരത്തു നാണം തളിര്‍ത്തപോലെ
പൂമുഖപ്പന്തലില് പെണ്ണും ചെറുക്കനും
പൂകൊണ്ടു മൂടണ പുടവമുറി
തുമ്പോലാര്ച്ചയ്ക്കു മണിക്കഴുത്തില്‍
താലിപ്പൂ പൂക്കണ പുടവമുറി (അരയന്ന)