സൗരയൂഥത്തില്‍ വിടര്‍ന്നൊരു കല്ല്യാണ
സൗഗന്ധികമാണീ ഭൂമീ
അതിന് സൗവര്‍ണ്ണ പരാഗമാണോമനേ നീ
അതിന് സൗരഭമാണെന്റെ സ്വപ്നം
സ്വപ്നം സ്വപ്നം സ്വപ്നം
നിന്നെ ഞാനെന്തു വിളിക്കും
എന്നെന്നും തളിര്‍ക്കുന്ന സൌന്ദര്യമെന്നോ
നിന്നെ ഞാനെന്തു വിളിക്കും
എന്‍ ജീവനോലുന്ന സിന്ദൂരമെന്നോ (2)
എന്‍ ആത്മ സംഗീതമെന്നോ
നിന്നെ ഞാനെന്തു വിളിക്കും
നിന്നെ ഞാനെന്തു വിളിക്കും
ആരും പാടാത്ത പാട്ടിന്റെ മാധുര്യമെന്നോ
നിന്നെ ഞാനെന്തു വിളിക്കും
ചൂടാത്ത പൂവിന്റെ നിശ്വാസമെന്നോ (2)
നിശ്വാസ സൌഗന്ധമെന്നോ
നിന്നെ ഞാനെന്തു വിളിക്കും
സൗരയൂഥത്തില്‍ വിടര്‍ന്നൊരു കല്ല്യാണ
സൗഗന്ധികമാണീ ഭൂമീ
അതിന് സൗവര്‍ണ്ണ പരാഗമാണോമനേ നീ
അതിന് സൗരഭമാണെന്റെ സ്വപ്നം
സ്വപ്നം സ്വപ്നം സ്വപ്നം