നീ വരൂ കാവ്യദേവതേ(2)
നീലയാമിനി തീരഭൂമിയില്‍(2)
നീറുമെന്‍ ജീവനില്‍ കുളിരുമായി നീ
വരൂ വരൂ വരൂ...(നീ വരൂ)
വിജനമീ വിഷാദ ഭൂമിയാകേ നിന്
മിഴികളോ പൂക്കളോ
വിടര്‍ന്നു നില്പ്പൂ സഖീ?
ഇതളില്‍ കണ്ണീരോ നിലാവോ നീര്‍മുത്തോ?
നീറുമെന്‍ ജീവനില്‍ കുളിരുമായിനി
വരൂ വരൂ വരൂ...
കിളികളോ കിനാവുകണ്ടു പാടീ നിന്
വളകളോ മൈനയോ
കരളിന് പൊന്‍വേണുവോ?
കവിതേ നിന് ചുണ്ടില്‍ കരിമ്പിന് നീര്‍മുത്തോ?
നീറുമെന്‍ ജീവനില്‍ കുളിരുമായിനി
വരൂ വരൂ വരൂ...
നീവരു കാവ്യ ദേവതേ...........