ശാരികേ... എന്‍ ശാരികേ...
മാതളപ്പൂ പോലൊരു മാനസം ഞാനിന്നു കണ്ടു (2)
ആരും കാണാതാപ്പൂ ചൂടി ഞാനൊന്നു പാടീ
ശാരികേ എന്‍ ശാരികേ
ഞാനൊരു ഗാനമായീ വീണ പാടുമീണമായി (2)
സ്നേഹമാകും പൂവു ചൂടി ദേവതയായീ
ശാരികേ എന്‍ ശാരികേ
ഇന്നെന്റെ കിളിവാതിലില്‍ പാടീ നീ
വിടരാന്‍ വിതുമ്പുമേതോ പൂവിന് ഗാനം (ഇന്നെന്റെ)
ഏഴിലംപാല പൂത്തു കാതിലോല കാറ്റിലാടി (2)
പീലി നീര്‍ത്തി കേളിയാടൂ നീല രാവേ
ശാരികേ... എന്‍ ശാരികേ...
മാതളപ്പൂ പോലൊരു മാനസം ഞാനിന്നു കണ്ടു (2)
ആരും കാണാതാപ്പൂ ചൂടി ഞാനൊന്നു പാടീ
ശാരികേ എന്‍ ശാരികേ(2)