(സ്ത്രീ) സ്വപ്നങ്ങളേ അനുരാഗ സ്വപ്നങ്ങളേ
ഇന്നെന്റെ സ്വപ്നങ്ങളില്‍ ഇന്നെന്റെ ചിന്തകളില്‍
ഇന്നെന്റെ കണ്ണുകളില്‍ ഇന്നെന്റെ ഓര്‍മ്മകളില്‍
നീ മാത്രം - പ്രീയനേ നീ മാത്രം
(പു) ഇന്നെന്റെ സ്വപ്നങ്ങളില്‍ ഇന്നെന്റെ ചിന്തകളില്‍
ഇന്നെന്റെ കണ്ണുകളില്‍ ഇന്നെന്റെ ഓര്‍മ്മകളില്‍
നീ മാത്രം - ഓമലേ നീ മാത്രം
(പു) കളമൊഴി നിന് കാര്‍കൂന്തല്‍ കരിമേഘക്കാടുകളോ
നിന് മിഴിയില്‍ തിരയിളകും കരിനീല സാഗരമോ
കണ്മണി നിന് മേനി പുല്കി കാറ്റൊന്നു വീശിയാല്‍ (2)
ഒരു മാത്ര നീയെന്നരികില്‍ (2)
(പു) (ഇന്നെന്റെ)
(പു) മധുമൊഴി നീ നോക്കിയാല്‍ നീയൊന്നു പുഞ്ചിരിച്ചാല്‍
കാത്തു നില്ക്കും നിന്നെ ഞാനീ ഏകാന്ത വീഥികളില്‍
നിന് നിഴലില്‍ ഞാനണയും നിന് മിഴിയില്‍ പൂത്തുലയും (2)
പൂമരച്ചില്ല പോലെ കാതരേ പൂമരച്ചില്ല പോലെ
(സ്ത്രീ) സ്വപ്നങ്ങളേ അനുരാഗ സ്വപ്നങ്ങളേ
(പു) (ഇന്നെന്റെ)