നീ കുളിര് നിലാവല്ലേ എന്‍ തേന്‍ കിനാവല്ലേ
മേഘവെൺമഞ്ചലേറി താണിറങ്ങി നീ വാ
താണിറങ്ങി നീ വാ...
സുന്ദരിയല്ലേ..നീയെന്‍ കണ്മണിയല്ലേ
പെണ്കൊടിയല്ലേ..നാണപ്പൊന്കതിരല്ലേ
കണ്ണിലെ നാണം കാട്ടി വിളിച്ചെന്
കൂട്ടിലണഞ്ഞൊരു പൈങ്കിളിയല്ലേ.....
(നീ കുളിര് നിലാവല്ലേ.....)
നീലമിഴിയിലെ ജാലമോ
നിന്റെ ചൊടിയിലെ ഈണമോ
എന്റെ മനസ്സിലെ മോഹമായ്
എന്റെ കരളിലെ ദാഹമായ്
എന്റെതാകും നീയൊരു നാള്
അന്നു കനവുകള്‍ പൂവണിയും
രാക്കിനാവിന് ചിറകില്‍ നാം
രാവു മുഴുവന്‍ കഥ പറയും
നിന്റെ നടയില്‍ അരയന്നമുണര്ന്നു
നിന്റെ ചിരിയില്‍ മഴവില്ലു തെളിഞ്ഞു
ആയിരവല്ലിപ്പൂവുകള് കോർത്തെന്‍
കണ്മണിയാളുടെ മുടിയില്‍ ചൂടാം...
(നീ കുളിര് നിലാവല്ലേ.....)
രാത്രിഗന്ധികള്‍ പൂത്തുവോ
ഹൃദയതന്ത്രികള്‍ മീട്ടിയോ
പാര്‍വ്വണേന്ദു ഉദിച്ചുവോ
നിന്നെ ആദ്യം കണ്ട നാള്
കാട്ടു ചെമ്പകച്ചോട്ടില്‍ നീ
എന്നെയും കാത്തു നിന്നതും
ആദ്യ ചുംബനം തന്നതും
ഇന്നും ഓര്‍മ്മയില്‍ കുളിര് മഴ
ആരും കൊതിക്കും പെണ്ണേ നിന്റെ അഴകില്‍
ഒന്നു തൊടുവാന്‍ മെല്ലെ നിന്നെ ഉണര്‍ത്താന്‍
കൊക്കിലുരുമ്മി കണ്ണിലുടക്കി
കൊഞ്ചി മയക്കി നെഞ്ചിലുറക്കാം.....
(നീ കുളിര് നിലാവല്ലേ.....)