രാജാ...രാജാ.....രാജാ...രാജാ...രാജാ....
സ്വര്‍ണ്ണം പാകിയ കൊട്ടാരത്തിലെ രാജാവേ
ഞങ്ങടെ ഗാനം കേള്‍ക്കാമോ രാജാവേ രാജാവേ
സ്വര്‍ണ്ണം പാകിയ കൊട്ടാരത്തിലെ രാജാവേ
നിന്നരമനതന് പൂമുഖവാതില്‍....
നിന്നരമനതന് പൂമുഖവാതില്‍ തേടുന്നു
ഞങ്ങള്‍ തേടുന്നു....
നെഞ്ചിന് തുടിയില്‍ പാട്ടിനു താളം നല്കുന്നു
സ്വര്‍ണ്ണം പാകിയ കൊട്ടാരത്തിലെ രാജാവേ
ഞങ്ങള്‍ വാഴും കൊട്ടാരത്തിന്നാകാശം മേല്‍ക്കൂര
ഞങ്ങളുറങ്ങും പൂന്തോട്ടത്തിനു കടലും മലയും കയ്യാല
കയ്യാല....
പകല്വിളക്കായ് പ്രഭാകരന് രാത്രിവിളക്കായ് നക്ഷത്രം
പനിനീര്വിശറികള് വീശിപ്പാടാന് പൂന്തെന്നല്‍...
പനിനീര്വിശറികള് വീശിപ്പാടാന് പൂന്തെന്നല്‍..
സ്വര്‍ണ്ണം പാകിയ കൊട്ടാരത്തിലെ രാജാവേ
ഞങ്ങള്‍ തേടും പൂക്കാലത്തിന് ഹൃദയങ്ങള്‍ പൂവുകള്‍
ഞങ്ങള്‍ ചൂടും പൂമാല്യത്തിനു നിറവും മണവും സ്വപ്നങ്ങള്‍
സ്വപ്നങ്ങള്‍....
ഒരുവനു കണ്ണുകള്‍ മറ്റൊരുവന്...ഒരുവനു കാലുകള്‍ മറ്റൊരുവന്
ഒഴുകുമ്പോഴും ചിരിതൂകുന്നീ ഓളങ്ങള്‍....
സ്വര്‍ണ്ണം പാകിയ കൊട്ടാരത്തിലെ രാജാവേ
രാജാ...രാജാ.....രാജാ...രാജാ...രാജാ....
രാജാ...