ഈണം പാടിത്തളര്‍ന്നല്ലോ ഞങ്ങളും കാറ്റും
ഈരാജ വീഥികളില്‍
ഈണം പാടിത്തളര്‍ന്നല്ലോ ഞങ്ങളും കാറ്റും
ഈരാജ വീഥികളില്‍
നഗരമാം വനത്തിലെ കൃഷ്ണമൃഗങ്ങള്‍
വിധിയെന്ന വേടന്റെ വേട്ടമൃഗങ്ങള്‍
(ഈണം പാടിത്തളര്‍ന്നല്ലോ ..)
പാടുന്നു പാടുന്നു വിശപ്പിന്റെ ഗാനം
നേടുന്നു തേടുന്നു പുതിയ പ്രഭാതം
പകലിന്റെ എരിതീയില്‍ വെന്തെരിയുന്നൂ
ഇരവിലോ തെരുവിന്റെ സുഖമറിയുന്നു
സുഖമറിയുന്നു
(ഈണം പാടിത്തളര്‍ന്നല്ലോ ..)
താളത്തില്‍ തോഴന്റെ തുടിയുണരുന്നു
സ്നേഹത്തിന് രാഗത്തില്‍ അവയലിയുന്നു
പ്രിയനവന്‍ എന്മുന്നില് പൂത്തുനില്ക്കുന്നു
മനസ്സിലെ മിഴികളില്‍ അവന് നിറയുന്നു
അവന് നിറയുന്നു
(ഈണം പാടിത്തളര്‍ന്നല്ലോ ..)
eenam paadithalarnnallo njangalum kaattum