കളിയും ചിരിയും ഖബറിലടങ്ങും
കല്പ്പനകാക്കാന് നമ്മള് മടങ്ങും
ജല്ലജലാലിന് ചൊല്ലിന് പടിയേ
ജന്നത്തുല്‍ ഫിര്ദൌസില് കടക്കും
മൂന്നുകണ്ടം തുണിയിലാ മയ്യത്തു പൊതിഞ്ഞു
മുകളില്‍ നീലാകാശ വിളക്കുകളണഞ്ഞു
ജനനവും മരണവും അല്ലാഹുവിന്റെ
കരുണയാല്‍ നടക്കുമെന്നൊരു കാറ്റുമൊഴിഞ്ഞു
എല്ലാം നല്‍കും നീയള്ളാ എല്ലാമെടുക്കും നീയള്ളാ...
കളിയും ചിരിയും...........
ഒന്നുകാണാന്‍ കഴിവില്ലാതരികില് ഞാന്‍ നിന്നൂ
ഒരിക്കലും കത്താത്ത മിഴികളുമായി
തുടക്കവുമൊടുക്കവും അല്ലാഹുവിന്റെ
പടിക്കലാണെന്നപ്പോള് ഒരു മിന്നല്‍ മൊഴിഞ്ഞു
എല്ലാമറിയും നീയള്ളാ.. എങ്ങും നിറയും നീയള്ളാ
കളിയും ചിരിയും...........