Title (Indic)സന്ധ്യയിന്നും പുലരിയെ തേടി WorkSneham Year1977 LanguageMalayalam Credits Role Artist Music Jaya Vijaya Performer KJ Yesudas Writer Sreekumaran Thampi LyricsMalayalamസന്ധ്യയിന്നും പുലരിയെ തേടി എന്തിനോ കരയുന്നൂ.. എന്തിനോ കരയുന്നൂ.. ഒരിക്കലും കാണാനാവില്ലെന്നറിഞ്ഞൂ ഓരോ ദിവസവും തിരയുന്നൂ.. ഓരോ ദിവസവും തിരയുന്നൂ (സന്ധ്യയിന്നും പുലരിയെ തേടി ...) നിന്റെ താള ചെപ്പിനേത്തേടി എന്റെ ഗാനവും കരയുന്നു ശ്രുതി തെറ്റുന്നൂ.. സ്വരമിടറുന്നൂ.. പദങ്ങള്‍ പടിതെറ്റി ചിതറുന്നൂ.. മറന്നേക്കൂ... മറന്നേക്കൂ... മറന്നേക്കൂ ഈ അപശ്രുതിയേ.. മാളികയേറിയ മണിവീണേ.. നിന്റെ പൊയ്ക്കാലൊച്ചകള് കേട്ടെന്‍ എന്നെ കാറ്റോ കളിയാക്കീ വഴികാട്ടുന്നൂ.. മിഴി തുളുമ്പുന്നൂ.. ഇരുളിലൊരലയായ് ഞാനൊഴുകുന്നൂ മറന്നേക്കൂ... മറന്നേക്കൂ... മറന്നേക്കൂ ഈ നിഴലിനെ നീ മാനത്തു പൊങ്ങിയ മതിലേഖേ (സന്ധ്യയിന്നും പുലരിയെ തേടി ...) Englishsandhyayinnuṁ pulariyĕ teḍi ĕndino karayunnū.. ĕndino karayunnū.. ŏrikkaluṁ kāṇānāvillĕnnaṟiññū oro divasavuṁ tirayunnū.. oro divasavuṁ tirayunnū (sandhyayinnuṁ pulariyĕ teḍi ...) ninṟĕ tāḽa sĕppinetteḍi ĕnṟĕ gānavuṁ karayunnu śrudi tĕṭrunnū.. svaramiḍaṟunnū.. padaṅṅaḽ paḍidĕṭri sidaṟunnū.. maṟannekkū... maṟannekkū... maṟannekkū ī abaśrudiye.. māḽigayeṟiya maṇivīṇe.. ninṟĕ pŏykkālŏccagaḽ keṭṭĕn ĕnnĕ kāṭro kaḽiyākkī vaḻigāṭṭunnū.. miḻi tuḽumbunnū.. iruḽilŏralayāy ñānŏḻugunnū maṟannekkū... maṟannekkū... maṟannekkū ī niḻalinĕ nī mānattu pŏṅṅiya madilekhe (sandhyayinnuṁ pulariyĕ teḍi ...)