വാര്‍മുകിലേ വാര്‍മുകിലേ
വാനിലലയും വാര്‍മുകിലേ
താണു വരൂ താഴെ വരൂ
താരുകള്‍ കേഴുമീ താഴ്വരയില്
(വാര്‍മുകിലേ...)
കായാമ്പൂവുകളല്ലിവ കേഴും
കാതരനയനങ്ങള്‍
കാനനമൈനകളല്ലിവ തേങ്ങും
കാമുകഹൃദയങ്ങള്‍
വാര്‍മുകിലേ.....
പനിനീര്‍പൂവായ് വിരിയുവതാരുടെ
പരിമളനിശ്വാസം
കറുകവിരലുകള് കോര്ക്കുവതാരുടെ
കണ്ണീര് മണിമാല
(വാര്‍മുകിലേ.....)
ഇവിടെയിരിക്കാം മുകിലേ....
ഇവിടെയിരിക്കാം ഇവിടെയിരിക്കാം
ഇനിയും കഥ പറയാം
കഥയിലലിഞ്ഞൊരു കണ്ണീര്ക്കണമെന്
കൈക്കുമ്പിളില്‍ തരുമോ?
(വാര്‍മുകിലേ.....)