ആ,,,ആ,,ആ..
കാണാൻ കൊതിച്ചെന്നെ കാത്തു കാത്തിരുന്നൊരു
കള്ളനെവിടെ എവിടെ
കാണാമറയത്ത് പാത്തു പാത്തിരിക്കുന്ന
കള്ളനെവിടെ എവിടെ
ഓ...(കാണാൻ..)
കൈവള ചിരിച്ചില്ല കാൽത്തള മിണ്ടിയില്ല
കാലൊച്ച പോലുമാരും കേട്ടില്ല(കൈവള)
കൈതപ്പൂ ചൂടിയില്ല കാനനവീഥിയിലെ
കാറ്റുകൾ പോലും ഏതുമറിഞ്ഞില്ല (കാണാൻ..)
കണ്ടു കണ്ടിരിക്കുവാൻ കഥ പറഞ്ഞിരിക്കുവാൻ
നെഞ്ചിലുണ്ടൊരു മോഹം ഒരു മോഹം
ഈ നെഞ്ചിലുണ്ടൊരു മോഹം... (കണ്ടു.. )
എങ്കിലും പിണക്കമാണെന്നടുത്തവന് വന്നാല്‍
മിണ്ടുകില്ലാ ഞാൻ മിണ്ടുകില്ലാ (കാണാൻ..)